Latest NewsBollywoodNewsIndiaEntertainment

ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല, തന്റെ  ഭര്‍ത്താവിനെ ചിലർ  തട്ടിയെടുത്തു: പുതിയ ആരോപണവുമായി നടി രാഖി, വിമർശനം

ആദില്‍ ഖാന്‍ ദുറാനിയുമായി വിവാഹ മോചനം നേടിയില്ല

മക്കയില്‍പ്പോയി ഉംറ ചെയ്തതിന് പിന്നാലെ  താൻ  ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നു തുറന്നു പറഞ്ഞ് നടി രാഖി സാവന്ത്. മതം മാറിയെന്നുള്ളത് വ്യാജവാര്‍ത്തയാണെന്നും ആരോപിച്ച് നടി രാഖി സാവന്ത്. തന്റെ  ഭര്‍ത്താവിനെ ചിലർ  തട്ടിയെടുത്തെന്നും രാഖി ആരോപിച്ചു.

ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്‌ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ ആദിലിന്റെ വിവാഹേതര ബന്ധവും ലൈംഗിക പീഡനവും ശാരീരിക മര്‍ദനവും കാരണം തങ്ങൾ വേർപിരിഞ്ഞെന്നു രാഖി പറഞ്ഞിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് രാഖി ഇപ്പോൾ.

read also: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്

താന്‍ ഇസ്‌ലാം മതം സ്വീകരിച്ചില്ല, ആദില്‍ ഖാന്‍ ദുറാനിയുമായി വിവാഹ മോചനം നേടിയില്ല എന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ തെറ്റിദ്ധരിപ്പിച്ച് മക്കയില്‍ എത്തിയ രാഖിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം  സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ഉയരുകയാണ്.

കഴിഞ്ഞ മാസം ആദില്‍ ദുറാനി ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക്  വിറ്റു എന്ന് ആരോപിച്ചു രംഗത്ത് എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button