കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ, എല്‍ഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്നും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎമ്മിന്റെ ആരോപണം വന്നതോടെ നാളത്തെ ക്യാപ്‌സൂള്‍ വ്യക്തമായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘വ്യക്തിപരമായ ആരോപണം ഉന്നയിക്കില്ലെന്നായിരുന്നു അവര്‍ ആദ്യം മുതലേ പറഞ്ഞത്. എന്നിട്ട് അവസാനമെത്തിയപ്പോള്‍ അവര്‍ നടത്തിയത് എന്തൊക്കെയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് എത്രയെത്ര ആരോപണങ്ങളാണ് സിപിഎം എനിക്കെതിരെ ഉന്നയിച്ചത്. സ്വന്തം പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു എന്നുവരെ അരോപിച്ചില്ലേ?. ഞാന്‍ ബംഗളൂരുവില്‍ ഇല്ലാത്ത സമയത്ത് മൂന്ന് നേതാക്കന്‍മാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അത് വക്രീകരിച്ച് അവര്‍ക്ക് അവസരം നിഷേധിച്ചത് ഞാനാണ് എന്നൊക്കെ വാര്‍ത്ത കൊടുത്താല്‍ ഞങ്ങളൊക്കെ പേടിച്ചുപോകുമെന്ന് കരുതിയോ?. യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായി തന്നെ നില്‍ക്കും,’ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശക്തമായ തിരയിൽപെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തിട്ടും ജയിക്കില്ലെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് രംഗത്തുവന്നതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തന്നെ ബിജെപി – യുഡിഎഫ് കൂട്ടുകെട്ട് വ്യക്തമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ആരോപിച്ചിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണെന്നും ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് വ്യക്തമാക്കി.
Post Your Comments