WayanadLatest NewsKeralaNattuvarthaNews

വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ

കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് അറസ്റ്റ് ചെയ്തത്

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി മുഖംമൂടിധാരികളായ ഏഴംഗ സംഘത്തിന്‍റെ അതിക്രമം

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തനിച്ചായിരുന്ന സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടിയെന്നുമാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

Read Also : ‘ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’: സനാതന ധർമ്മത്തെ എച്ച്.ഐ.വിയോട് ഉപമിച്ച എ രാജയുടെ പരാമർശം തള്ളി പവൻ ഖേര

പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആണ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ, തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button