Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങും, 2017 ൽ വയോധികയെ പീഡിപ്പിച്ചു;ക്രിസ്റ്റിലിന്റെ രീതികളെ കുറിച്ച് അമ്മ

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് അമ്മ. 18 വയസ് മുതൽ ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു. നിരവധി തവണ മോഷണക്കേസിൽ പ്രതിയായിട്ടുണ്ട്. 2017 ൽ വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ഇയാളുടെ സ്വഭാവം നാട്ടുകാർ മനസിലാക്കുന്നത്. ഇതിനു പിന്നാലെ ഇയാൾ നാട് വിട്ടു.

പകൽ മുഴുവൻ വീട്ടിൽ കഴിഞ്ഞ് രാത്രിയാകുമ്പോൾ പുറത്തിറങ്ങുന്നതാണ് ഇയാളുടെ ശീലം. രാവിലെ ആകുമ്പോൾ തിരിച്ചെത്തും. എവിടേക്കാണ് പോയതെന്ന് ചോദിച്ചാൽ മറുപടി ഉണ്ടാകില്ല. തന്നെ എപ്പോഴും ചീത്ത വിളിക്കുമായിരുന്നുവെന്ന് പ്രതിയുടെ അമ്മ പറയുന്നു. നാട്ടിൽ അധികം നിക്കാറില്ലെന്നും കുറെ നാളായി വീട്ടിൽ നിന്നും പോയിട്ടെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവുമൊടുവിൽ വീട് വിട്ടുപോയത് ഒന്നരവർഷം മുമ്പ് ആണ്. ഇടയ്ക്കിടെ ഇറങ്ങി പോകുന്നതും പതിവ്. വീട്ടുകാരും നാട്ടുകാരും ഇയാൾക്ക് ശത്രുക്കളെ പോലെ ആയിരുന്നു. 18 വയസ് മുതലേ മൊബൈൽ മോഷണം അടക്കം നിരവധി കവർച്ചകൾ നടത്തിയിരുന്നു.

അതേസമയം, ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് മാസം 10ന് വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊണ്ടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button