ലഖ്നോ: വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സ്വകാര്യ സ്കൂള്‍ അധ്യാപകനെതിരെ കേസെടുത്തു. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ വടികൊണ്ട് തല്ലിയ രവി സിങ് എന്ന അധ്യാപകനെതിരെയാണ് മഹേഷ്ഗഞ്ച് പൊലീസ് കേസെടുത്തത്.
Read Also : ആലുവയിലെ പീഡനം: കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി
ഉത്തര്‍പ്രദേശില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ശോഭന ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി സെക്ഷൻ 323, 504, 506 എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്കൂളില്‍നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ടപ്പോഴാണ് വിവരമറിഞ്ഞതെന്ന് ശോഭന ദേവി പറയുന്നു.
കുട്ടിയെ തല്ലിയത് ചോദ്യം ചെയ്തപ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments