Latest NewsKeralaNews

ഉദയനിധി നടത്തിയ പരാമര്‍ശം സനാതന ധര്‍മ്മത്തിനെതിരായ യുദ്ധപ്രഖ്യാപനം : ആര്‍എസ്എസ് നേതാവ് ജെ.നന്ദകുമാര്‍

ദക്ഷിണേന്ത്യയെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കാലങ്ങളായി ശ്രമങ്ങള്‍ നടക്കുന്നു

ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാര്‍. ഉദയനിധി നടത്തിയ പരാമര്‍ശം സനാതന ധര്‍മ്മത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ദക്ഷിണ ഭാരതത്തില്‍ നിന്ന് ഭാരതത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി കോണ്‍ക്ലേവ് 2023ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മദ്യലഹരിയിൽ അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമം: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

‘സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ ഇങ്ങനെ പറയുന്നത്. ഹിന്ദു ധര്‍മ്മത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. ദക്ഷിണ ഭാരതത്തെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കാലങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭാരതത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമത്തിന്റെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. കാലങ്ങളായി കേരളത്തില്‍ രാഷ്ട്രവിരുദ്ധചേരി അനൗദ്യോഗികമായി പ്രവര്‍ത്തിക്കുകയാണ്. ദേശീയ പ്രസ്ഥാനങ്ങളെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button