KeralaLatest NewsNews

‘കുളിമുറീല് സ്ത്രീ പ്രസവിച്ച്‌ കിടക്കാണ്, ഓടി വാ’, ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ ഒരു രാത്രി ഉണ്ടായിട്ടില്ല: വൈറലായി കുറിപ്പ്

ടോയ്ലറ്റില്‍ നിന്ന് ഒരു സ്ത്രീ അലറി എന്നെ ഒന്നും ചെയ്യരുത്

കോഴിക്കോട്: വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതിയെ രക്ഷിക്കാൻ ഒരു നാടുമുഴവൻ ഒത്തു ചേർന്നതിനേക്കുറിച്ച് സോഷ്യൽ മീഡിയ കുറിപ്പ്. കോഴിക്കോട് ഒളവണ്ണയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പൊക്കിൾ കൊടി വേര്‍പെടാതെ കുളിമുറിയില്‍ കിടക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും 180 ആംബുലൻസിലെ നഴ്സിനെ വിളിച്ചുവരുത്തി പൊക്കിള്‍കൊടി മുറിച്ച് ആശുപത്രിയില്‍ എത്തിച്ച സംഭവത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ എകെ ഋതുല്‍ കുമാര്‍ ആണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

read also: സർക്കാർ ഓഫീസുകളിൽ ഇനി ഐഫോൺ ഉപയോഗം വേണ്ട! നടപടി കടുപ്പിച്ച് ഈ രാജ്യം

കുറിപ്പ് പൂർണ്ണ രൂപം,

ജീവിതത്തില്‍ ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ ഒരു രാത്രി ഉണ്ടായിട്ടില്ല! ഋതുലേ ഒന്ന് ഓടി ഒളവണ്ണ ബസാറിലേക്ക് വരണം ഒരു സ്ത്രീ പ്രസവവേദന വന്ന് നില്‍ക്കാണ് എന്ന് പറഞ്ഞ് ജനീഷ്ക്ക വിളിച്ചത് 12 മണിക്കാണ്. അഞ്ചുമിനിറ്റ് കഴിഞ്ഞ് ഇടറിയ തൊണ്ടയില്‍ വീണ്ടും ജനീഷ്കേൻ്റെ ഒരു കാള്‍ “എടാ ആശുപത്രില് കൊണ്ടോകാൻ പറ്റില്ല ആകെ പ്രശ്നായി കുളിമുറീല് പ്രസവിച്ച്‌ കിടക്കാണ് ആരേം വിളിച്ചിട്ട് കിട്ടുന്നില്ല ഓടി വാ…ന്ന്…

വീട്ടീന്ന് ഓടി കിതച്ച്‌ കൊടിനാട്മുക്കില് പോയി വണ്ടി എട്ത്ത് ഓടികിതച്ച്‌ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോഴേക്കും പോലീസുകാരെയും ജനീഷ്ക്ക വിവരം അറിയിച്ചിരുന്നു. നല്ലളം എസ്‌ഐ രഗു കുമാര്‍ സാറ് ഉള്ളിലുണ്ട്. ഇങ്ങനെ ഒരു പ്രശ്നം കൈകാര്യം ചെയ്ത് അറിയാത്തോണ്ട് ഒരുപാട് സ്ത്രീകള് ആ വീടിൻ്റെ താഴെ ഭയപ്പെട്ട് നില്‍ക്കുന്നുണ്ട്. വീടിൻ്റെ മുകളില്‍ വാടകക്ക് താമസിക്കുന്ന സ്ത്രീയാണ് അപകടം സംഭവിച്ചത്.

രണ്ടുമൂന്ന് പോലീസുകാരും ജനീഷ്ക്കയും കുറച്ച്‌ നാട്ടുകാരും മുകളിലുണ്ട്. ഞാൻ മെല്ലെ റൂമിലേക്ക് കയറി. മുറിയാകെ ഒരു വല്ലാത്ത ഗന്ധം.
ആകെ അഴുക്കായി കിടക്കുന്നു. ആ സ്ത്രീയും ഇറച്ചിവെട്ടുകാരനായ ഭര്‍ത്താവും കൂടാതെ മൂന്ന് മക്കളും ഇതിനുള്ളിലാണ്. പെട്ടെന്ന് മനസ്സ് വല്ലാതെയായി.

ടോയ്ലറ്റില്‍ നിന്ന് ഒരു സ്ത്രീ അലറി എന്നെ ഒന്നും ചെയ്യരുത് ‘ഇല്ല ഞങ്ങള്‍ ഒക്കെ ഇല്ലേ, ജനീഷ്ക്കക്ക് തൊണ്ട ഇടറി പോലീസുകാരൻ അവരോട് പറഞ്ഞു നിങ്ങള് പേടിക്കേണ്ട ഞങ്ങളൊക്കെ ഇല്ലേ. പൊക്കിള്‍ക്കൊടി വേര്‍പെടാതെ ചോര വാര്‍ന്ന് അര്‍ധ നഗ്നയായി കിടക്കുന്ന ആ സ്ത്രീ എല്ലാവരേയും കരയിപ്പിച്ചു. എന്താ ചെയ്യ. ഫോണിലുള്ള ഡോക്ടര്‍മാരേയും നഴ്സ്മാരേയും ആവുന്നതും കോണ്‍ടാക്‌ട് ചെയ്തു. ഞാൻ ഒരു പോലീസ് ജീപ്പില്‍ കയറി പോലീസുകാരോടൊപ്പം നഴ്സുമാരെ കിട്ടാൻ തപ്പിയിറങ്ങി. ബൈക്കെടുക്ക് ജനീഷ്ക്ക ഓടെടാ ഓട്ടം. ‘ആരും എടുക്കുന്നില്ല.’ അവരാ കിടപ്പ് കിടക്കുന്ന സമയം അരമണിക്കൂറാകാറായി.

എസ്‌ഐ രഗുകുമാര്‍ സാറ് വനിത പോലീസുകാരെ വിളിച്ചു. നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ടീം ഓടിയെത്തി. നമ്മുടെ Kerala Police പോലീസ് ടീം പൊളിയാണ്. ഒളവണ്ണ സിഎച്ച്‌സിയിലെ 108 ആംബുലൻസ് അവിടെയെത്തി. മെമ്ബര്‍ വിളിയോട് വിളി, വാര്‍ഡ് 16
ഇത് കേട്ട് എനിക്ക് വീട്ടിലിരിക്കാനാകുന്നില്ല എന്ന് പറഞ്ഞ ആശാ വര്‍ക്കര്‍ വസന്തേച്ചി പെരുമണ്ണയില്‍ നിന്ന് ഓടിയെത്തിയ എച്ച്‌ഐ അലി സാറ്, വള്ളിക്കുന്നില്‍ നിന്ന് CHC നഴ്സ് രേഖേച്ചി എല്ലാവരും രാത്രിക്ക് രാത്രി ഓടി അവിടെയെത്തി.

കുട്ടി കരയുന്നില്ല അനക്കുന്നുണ്ട് ഞങ്ങള്‍ ടോയ്ലറ്റിലേക്ക് കയറി ക്ലോസറ്റിനോട് ചേര്‍ന്ന് കുട്ടി നിലത്ത് പ്രസവിച്ച്‌ കിടക്കുന്നു. ഞങ്ങള്‍ എടുക്കാൻ റെഡിയാണ് പക്ഷെ പൊക്കിള്‍ക്കൊടി വേര്‍പ്പെട്ടിട്ടില്ല അമ്മക്കോ കുട്ടിക്കോ എന്തെങ്കിലും സംഭവിച്ചാല്‍. 108 ആബുലൻസിലെ നഴ്സ് എത്തി. ആ ചേച്ചി പൊക്കിള്‍ക്കൊടി മുറിച്ചു കുട്ടിയെ പുറത്തേക്ക് കിടത്തി. കുട്ടി കരയുന്നുണ്ട്. നഴ്സ് പറഞ്ഞു:
എത്രയും പെട്ടെന്ന് മെഡിക്കലില്‍ എത്തണം.

എസ്‌ഐ രഗുകുമാര്‍ സാറ്, മക്കളേ അകത്ത് നിങ്ങളെ പെങ്ങളാണെന്ന് കരുതി ധൈര്യത്തില്‍ എടുത്തോളൂ… ഞങ്ങള്‍ ടോയ്ലറ്റിലേക്ക് കയറി
എല്ലാവര്‍ക്കും കയറി നില്‍ക്കാൻ പറ്റില്ല. ഞാൻ ഉള്ളിലേക്ക് കയറി ചേച്ചിടെ കാല്‍ പിടിച്ചു. പൊക്കിള്‍ക്കൊടി വഴി ചോര കയ്യിലേക്ക് ഉറ്റി വീണു.

അവര്‍ക്ക് ചെറുതായി മനസ്സിന് സുഖമില്ലാത്തതായി ആരോ പറഞ്ഞു. എൻ്റെ മുഖത്തേക്ക് നോക്കി എന്നെ ഒന്നും ചെയ്യരുതെന്ന് പറയുന്നത് കേട്ട് വേദനയോടെ നോക്കി നിന്നു. ഒന്നും ചെയ്യില്ല ട്ടോ ഇങ്ങളെ കൊണ്ടോകാനല്ലേ…അവര് അനുവദിക്കുന്നില്ല.ഒരു സഹകരണവുമില്ല.മെല്ലെ അവരെ പൊക്കിയെടുത്തു.CHC യിലെ രേഖേച്ചി അവരുടെ പൊക്കിള്‍ക്കൊടി ഒരു തുണികൊണ്ട് കെട്ടി തന്നു.

ആകെ ചോര വാര്‍ന്നൊഴുകി.കുട്ടിയെയും എടുത്ത് 108 ആംബുലൻസില്‍ മെഡിക്കലിലേക്ക് വിട്ടു.Dyfi ആംബുലൻസില്‍ പിറകെ തന്നെ ഞങ്ങളവിടെ എത്തി.വേഗത്തില്‍ ലേബര്‍ റൂമിലേക്ക് മാറ്റി.ഡോക്ടറോട് ഞങ്ങള്‍ വിഷയം പറഞ്ഞു.. രണ്ട് വനിത പോലീസുകാര് സ്ഥലത്തെത്തി.
കുട്ടി സെയ്ഫാണ്.ഡോക്ടറുടെ അഭിപ്രായം. ആശുപത്രിയില്‍ അവര്‍ക്ക് വേണ്ടതൊക്കെ ചെയ്ത് കൊട്ത്ത് നഴ്സിനേയും ആശ വര്‍ക്കറേയും വീട്ടിലാക്കി ഞങ്ങള്‍ കൂടണഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരുപാട് പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒന്ന് ആദ്യമായിട്ടാണ്. ഒന്ന് പറയാതിരിക്കാനാവില്ല ഇവിടെത്തെ സര്‍ക്കാര്‍ സംവിധാനം ഗംഭീരമാണ്. പോലീസ് വിളിപ്പുറത്ത്, 108 ഉടനടി, ആശ വര്‍ക്കര്‍ വസന്തേച്ചി, നഴ്സ് രേഖേച്ചി, വിഷയത്തില്‍ ശക്തമായി ഇടപെട്ട നല്ലളം എസ്‌ഐ രഗുകുമാര്‍ സാറ്, പാതിരാത്രി ഓടിയെത്തിയ എച്ച്‌ഐ അലി സാറ് പ്രിയ സഖാവ് ജനിഷ്ക്ക, ഓടിക്കൂടിയ സഹായിച്ച നാട്ടുകാര്.

എന്നെ വീട്ടിലിറക്കി തരുമ്ബോള്‍ ജനീഷ്ക്കയെ നോക്കി ഞാൻ കൈ ഉയര്‍ത്തി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.ഈ രാത്രി” ഈ മനുഷ്യര്‍: ! ഒരുപക്ഷെ എംപരിക്കല്‍ കോഡ് കട്ട് ചെയ്യാൻ അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ വിഷമിക്കേണ്ടതില്ലായിരുന്നു. ഈ മനുഷ്യരൊക്കെ പൊളിയാണ് നമ്മുടെ നാട് ഇങ്ങനെയാണ്. സ്നേഹം കൊണ്ട് ഹൃദയം കീഴടക്കും.

ഞാനെന്തായാലും ഉറങ്ങട്ടെ കണ്ണടച്ചാലും നല്ല നിലാവ് പരക്കുന്ന രാത്രിയാണിന്ന്, സ്വപ്നത്തില്‍ ഇന്ന് ഞാൻ സന്തോഷം കൊണ്ട് മുങ്ങി ചാകുമായിരിക്കും.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു വിഭാഗത്തില്‍ ആ കുട്ടിയും അമ്മയും ഇപ്പോള്‍ സുരക്ഷിതയാണ്. പൊതു പ്രവര്‍ത്തനത്തിൻ്റെ പാതയിലെന്നും ജനീഷ്ക്കക്കൊപ്പം ഇത് ഓര്‍മ മരിക്കാതെ ഞാൻ സൂക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button