Latest NewsNewsIndia

നായു‌ടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്ന് മറച്ചു വച്ചത്‌ ഒന്നര മാസം: 14കാരന്‍ പേവിഷ ബാധയേറ്റു മരിച്ചു 

ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. അയൽവാസിയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റ വിവരം ഒരു മാസത്തോളമാണ് 14കാരൻ വീട്ടുകാരെ ഭയന്ന് രഹസ്യമാക്കിവെച്ചത്.

​ഗാസിയാബാദ് ചരൻസിങ് കോളനിയിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസ് ആണ് മരിച്ചത്. ബുലന്ദ്ഷഹറിൽ ചികിത്സയിലിരിക്കെ ആരോ​ഗ്യനില മോശമായതോടെ ​ഗാസിയാബാദിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് മരണം.

​ഗാസിയാബാദിലെ വിജയന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒന്നരമാസം മുമ്പാണ് ഷഹ്വാസിനെ അയൽവാസിയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റത്. എന്നാൽ, പേടിയെതുടർന്ന് ഇക്കാര്യം ആരെയും അറിയിച്ചില്ല. സെപ്റ്റംബർ ഒന്നിന് ഷഹ്വാസിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ വീട്ടുകാരോട് നായയുടെ കടിയേറ്റ വിവരം ഷഹ്വാസ് പറഞ്ഞു.

സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ ഡെല്‍ഹിയിലെ സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും എവിടെയും പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലുള്ള ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചാണ് ചികിത്സ നൽകിയത്. ആരോ​ഗ്യനില വഷളായതോടെ ആംബുലൻസിൽ ​ഗാസിയാബാദിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം. സംഭവത്തിൽ വീട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും നായയുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്നും കോട്വാലി സോൺ എസിപി നിമിഷ് പാട്ടീൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button