KeralaLatest NewsNews

ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ: യാത്ര റദ്ദാക്കി

തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടർയാത്ര റദ്ദാക്കി. ലയൺ എയർ വിമാനമാണ് യാത്ര റദ്ദാക്കിയത്.

Read Also: ഈ വർഷം 45 ശതമാനത്തോളം മഴ കുറവ്: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോയ വിമാനമാണിത്. ഇന്തോനേഷ്യയിൽ നിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് പിന്നീട് യാത്ര തുടർന്നത്. ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്. തുടർന്ന് തുടർയാത്ര റദ്ദാക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്നത് 212 യാത്രക്കാരാണ്. ഇവരെ വിമാനത്താവളത്തിൽ നിന്നിറക്കി സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റി. യാത്രക്കാർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം വിമാന കമ്പനി ഏർപ്പെടുത്തിയിരുന്നു.

Read Also: സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button