തിരുവനന്തപുരം: ഈ വർഷം 45 ശതമാനത്തോളം മഴ കുറവാണെന്നും വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി പി രാജീവ്. ഈ വർഷം കേരളത്തിൽ മഴയുടെ അളവ് വളരെ കുറഞ്ഞുവെങ്കിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിലുൾപ്പെടെ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
പീക്ക് ടൈമായി കണക്കാക്കുന്ന വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ പരമാവധി വൈദ്യുതി ഉപയോഗം കുറക്കാനും എഫിഷ്യൻസി കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾ തയ്യാറാകണം. രാജ്യമൊട്ടാകെയുള്ള വൈദ്യുതി ക്ഷാമവും ഉയർന്ന വിലയും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ പ്രയാസമില്ലാതെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments