മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇഡി. സച്ചിന് സാവന്തിന്റെ ‘ഗേള്‍ ഫ്രണ്ട്’ ആണ് നവ്യയെന്നും ഇഡി ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
നവ്യ നായരെ കാണാനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് സാവന്ത് സ്ഥിരമായി എത്തിയിരുന്നതായും ഒരുതവണ വിലകൂടിയ സ്വര്‍ണക്കൊലുസ് സമ്മാനമായി നല്‍കിയതായും ഡ്രൈവര്‍ മൊഴി നല്‍കിയതായി ഇഡി വെളിപ്പെടുത്തി.
വരുമാനത്തിന് ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. സാവന്തിന് 4.11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 2.5കോടി കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവറുടെ പേരിലും ഇയാള്‍ ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments