ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് സെപ്റ്റംബർ 9 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ, തെക്കൻ-മധ്യ ജില്ലകളിലാണ് മഴ ലഭിക്കുന്നതെങ്കിലും, വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുന്നതാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 5 ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും കടലോര മേഖലയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 55 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റടിക്കാൻ സാധ്യത.
Also Read: സൈബർ അധിക്ഷേപം: ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ ഇന്ന് ചോദ്യം ചെയ്യും
Post Your Comments