Latest NewsNewsBusiness

വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി നാളെ അവസാനിക്കും, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

നാഷണൽ ക്രോപ്പ് ഇൻഷുറൻസ് പോർട്ടലിൽ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്

രാജ്യത്തെ കർഷകർക്കായി ആവിഷ്കരിച്ച കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതുവരെ പദ്ധതിയിൽ അംഗമാകാത്ത കർഷകർക്ക് നാളെ കൂടി രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിയിൽ അംഗമാകാൻ താൽപ്പര്യമുള്ള കർഷകർ നാഷണൽ ക്രോപ്പ് ഇൻഷുറൻസ് പോർട്ടലിൽ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.

അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ, സർവീസ് സഹകരണ ബാങ്കുകൾ, മറ്റ് ബാങ്കുകൾ എന്നിവ മുഖാന്തരം കർഷകർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. നെല്ല്, തെങ്ങ്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവർഗ്ഗങ്ങൾ, പൈനാപ്പിൾ, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ് വിള ഇൻഷുറൻസ് പദ്ധതി.

Also Read: നായു‌ടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്ന് മറച്ചു വച്ചത്‌ ഒന്നര മാസം: 14കാരന്‍ പേവിഷ ബാധയേറ്റു മരിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button