
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു.
20 വർഷത്തിലേറെയായി ഇവർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
Post Your Comments