Latest NewsNewsBusiness

ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും, പ്രതിദിനം ഒരു മില്യൺ ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ

2022 നവംബർ ഒന്നിനാണ് മൊത്ത വ്യാപാര വിഭാഗത്തിനായുള്ള സിബിഡിസിയുടെ പൈലറ്റ് ടെസ്റ്റിംഗിന് ആർബിഐ തുടക്കമിട്ടത്

രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ വർഷം അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ഇടപാടുകൾ നടത്താനാണ് ആർബിഐ ലക്ഷ്യമിടുന്നത്. 2023 ഡിസംബറോടെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചേക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സിബിഡിസി. സാധാരണ കറൻസി പോലെ തന്നെ ഇവ വിനിമയം നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത.

പണമിടപാടുകൾക്ക് മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പോലെ ഡിജിറ്റൽ കറൻസിയും വളരെ എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാനാകും. 2022 നവംബർ ഒന്നിനാണ് മൊത്ത വ്യാപാര വിഭാഗത്തിനായുള്ള സിബിഡിസിയുടെ പൈലറ്റ് ടെസ്റ്റിംഗിന് ആർബിഐ തുടക്കമിട്ടത്. പിന്നീട് 2022 ഡിസംബർ ഒന്നിന് റീട്ടെയിൽ ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവ ഉൾപ്പെടെ 13 ബാങ്കുകളാണ് പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

Also Read: ഇന്ത്യ ഇനി പ്രതിപക്ഷ മുന്നണിയുടെ പേര് മാത്രമായി ശേഷിക്കുമോ? പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നുപയോ​ഗിച്ച് പ്രധാനമന്ത്രിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button