ബെംഗളൂരു: ആദിത്യ എല്‍1-ന്റെ വിക്ഷേപണത്തിന് പിന്നാലെ ഗഗന്യാന് ദൗത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഇതിനായി, നിലവിലുള്ള ഹെവി-വെയിറ്റ് എല്‍വിഎം-3 ലോഞ്ച് വെഹിക്കിള്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ പാകത്തിന് ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ ആയി പരിഷ്കരിക്കുകയാണ് ചെയ്യുക.
Read Also: വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ
ക്രൂ മൊഡ്യൂളിനെയും ഓര്‍ബിറ്റര്‍ മൊഡ്യൂളിനെയും ബഹിരാകാശത്ത് എത്തിക്കുക എന്നതും ഇവയെ 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കുകയുമാണ് എച്ച്ആര്എല്വിയുടെ പ്രധാന ലക്ഷ്യം. സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ രാജരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംവിധാനങ്ങളും പരാജയപ്പെടാത്ത വിധത്തില്‍ മികച്ച സുരക്ഷയോടെയാകും സജ്ജമാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ക്രൂ എസ്കേപ്പ് സിസ്റ്റം ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായ അകലത്തിലേക്ക് എത്തിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments