KeralaLatest NewsNews

സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്

അടിമാലി: സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. 1964ലെ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. നിര്‍മാണ നിരോധനം മാറുന്നതോടെ ഇടുക്കി ജില്ലയിലെ സി.പി.എമ്മിന്റെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

Read Also: പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്നു: ഭക്ഷണം കഴിക്കാനാവാതെ പിടിയാന ചരിഞ്ഞു

ഇടുക്കി ജില്ലയിലെ പാവപ്പെട്ട പാര്‍ട്ടി സഖാക്കളുടെ അത്താഴത്തിന് മുടക്കം വരുത്തി ഉണ്ടാക്കിയ ഓഫീസ് ആണെങ്കില്‍ അത് അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും സാധിക്കില്ല. അതിന് ഒരു ശക്തിയെയും സി.പി.എം അനുവദിക്കില്ല. നിയമപരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും സി.വി വര്‍ഗീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button