ന്യൂഡല്‍ഹി: വെറും 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികണ്‍ട്രോളിന് വേണ്ടി രാഹുല്‍ ജോഷി, സന്തോഷ് മേനോന്‍, കാര്‍ത്തിക് സുബ്ബരാമന്‍, ജാവേദ് സെയ്ദ് എന്നിവര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതോടെ രാജ്യത്ത് നവ-മധ്യവര്‍ഗം രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഈ വിഭാഗം വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ നമ്മുടെ രാജ്യം അതിലേക്കെത്തിയ വഴിയാണ് അതിലേറ പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് ഉള്ളതുകൊണ്ടാണ് ഇത് നേടാനായത്. സര്‍ക്കാരാകട്ടെ, ജനങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments