NewsTechnology

വിഐ പോസ്റ്റ്പെയ്ഡ് ഉപഭോക്താവാണോ? പുതിയ ചോയ്സ് പ്ലാൻ ഇതാ എത്തി

എന്റർടൈൻമെന്റ്, ഫുഡ്, ട്രാവൽ, മൊബൈൽ സെക്യൂരിറ്റി എന്നിങ്ങനെ നാല് ചോയ്സുകളാണ് നൽകിയിട്ടുള്ളത്

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ (വി). ഇത്തവണ വിവിധ ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ചോയ്സ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്റർടൈൻമെന്റ്, ഫുഡ്, ട്രാവൽ, മൊബൈൽ സെക്യൂരിറ്റി എന്നിങ്ങനെ നാല് ചോയ്സുകളാണ് നൽകിയിട്ടുള്ളത്. ഈ ചോയിസുകളിൽ ഓരോന്നിലും പ്രത്യേക ആനുകൂല്യങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ചോയ്സ് പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

എന്റർടൈൻമെന്റ് ചോയ്സിന് കീഴിൽ ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സൺ നെക്സ്റ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഈ ചോയിസ് തിരഞ്ഞെടുക്കാവുന്നതാണ്. ഫുഡ് ചോയ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് പ്രീമിയം റസ്റ്റോറന്റുകളിലും മറ്റും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 50 ശതമാനം വരെ കിഴിവ് ലഭിക്കും. അതേസമയം, ട്രാവൽ വിഭാഗമാണ് സെലക്ട് ചെയ്യുന്നതെങ്കിൽ ഈസ്മൈട്രിപ്പിന് കീഴിൽ ഒരു വർഷ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. കൂടാതെ, റൗണ്ട് ട്രിപ്പ് ബുക്കിംഗിൽ 750 രൂപയും, ഫ്ലൈറ്റ് ടിക്കറ്റിൽ 400 രൂപയും ഇളവ് ലഭിക്കും.

Also Read: സെന്തിൽ ബാലാജിയുടെ മന്ത്രി സ്ഥാനം: നിർണ്ണായക തീരുമാനവുമായി മദ്രാസ് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button