Latest NewsIndiaNews

ഉദയനിധി സ്‌റ്റാലിന്റെ വിവാദമായ സനാതന ധർമ്മ പരാമർശം: പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യിൽ ഭിന്നത

ഡൽഹി: ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്റെ വിവാദമായ സനാതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതോടെ പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’ സഖ്യത്തിനുള്ളിൽ വിഷയവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സഖ്യ കക്ഷികളുടെ പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.  ഡിഎംകെയുമായി ചേർന്ന് നിൽക്കുന്ന പാർട്ടികൾ അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ, കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഷയത്തിൽ വ്യത്യസ്‌ത നിലപാടാണുള്ളത്.

ഡിഎംകെ മന്ത്രിയുടെ പ്രസ്‌താവനയെ താൻ പൂർണമായി പിന്തുണയ്ക്കുന്നു എന്നും പരാമർശത്തിൽ തെറ്റൊന്നും കണ്ടെത്താനാവില്ലെന്നും കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. എല്ലാ പാർട്ടികൾക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഞങ്ങളുടെ കാഴ്‌ചപ്പാട് വ്യക്തമാണ്. ‘സർവ ധർമ്മ സമഭവ’ ആണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം, എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. എല്ലാവരുടെയും വിശ്വാസങ്ങളെ തങ്ങൾ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയെ മുടിപ്പിച്ച സ്റ്റാലിന്റെ അതേ പൈതൃകം പേരിലൂടെ ഇന്ത്യയിൽ തുടരുന്നവർ അറിയാൻ, ഉദയനിധി സ്റ്റാലിന് അഖിൽമാരാരുടെ മറുപടി

കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും ഉദയനിധി സ്‌റ്റാലിന്റെ പരാമർശത്തെ പിന്തുണച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം സമത്വം പ്രോത്സാഹിപ്പിക്കാത്ത ഏത് മതവും, മനുഷ്യനായിരിക്കാനുള്ള മഹത്വം നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കാത്ത ഒരു മതവും യഥാർത്ഥ മതമല്ല. അതൊരു രോഗം പോലെയാണ്,’ ഖാർഗെ വ്യക്തമാക്കി.

എന്നാൽ, ഡിഎംകെ മന്ത്രിയുടെ അഭിപ്രായവുമായി സഖ്യത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷ കൂട്ടായ്‌മയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് പറഞ്ഞു. താൻ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജി വ്യക്‌തമാക്കി. നേരത്തെ, ‘സനാതന ധർമ്മം’ സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നാണ് ഉദയനിധി സ്‌റ്റാലിൻ പറഞ്ഞത്. സനാതന ധർമ്മത്തെ കൊറോണ വൈറസിനോടും മലേറിയയോടും ഉപമിച്ച ഉദയനിധി ഇത് തുടച്ചുനീക്കുമെന്നും കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button