കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഇനി മുതൽ https//www.onlineksrtcswift.com എന്ന വെബ്സൈറ്റിലും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് റിസർവേഷൻ സൗകര്യം ലഭിക്കുകയുള്ളൂ. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ചുവടുമാറ്റം.
പതിവിലും വ്യത്യസ്ഥമായി നിരവധി ഫീച്ചറുകളാണ് പുതിയ പ്ലാറ്റ്ഫോം യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ബസ് സർവീസ് ആരംഭിച്ച് കഴിഞ്ഞാൽ തന്നെ പിന്നീട് വരുന്ന പുതിയ സ്ഥലങ്ങളിൽ ലഭ്യമായ സീറ്റുകളിൽ ബുക്കിംഗ് നടത്താൻ കഴിയുന്നതാണ്. ഇത്തവണ ലൈവ് ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, യാത്രക്കാർ ബസുകൾ സെർച്ച് ചെയ്യുമ്പോൾ കൂടുതൽ ബസുകൾ ലഭിക്കുന്നതാണ്. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമേ, വാട്സ്ആപ്പ് മുഖേനയും ബുക്കിംഗ് സംബന്ധമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി സൗകര്യം ഏർപ്പെടുത്തിയതിനാൽ, റീഫണ്ടുമായി ബന്ധപ്പെട്ടുളള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നതാണ്.
Post Your Comments