ന്യൂഡല്‍ഹി: സനാതനധര്‍മ്മം തുടച്ചു നീക്കണം എന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വിരമിച്ച ന്യായാധിപര്‍ ഉള്‍പ്പെടെ ഇരുന്നൂറില്‍ അധികം ആളുകള്‍ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസ് ധനഞ്ജയ ചന്ദ്രചൂഡിനു അയച്ചു. വിരമിച്ച ഹൈക്കോടതി ന്യായാധിപര്‍, സ്ഥാനപതിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ള പൗരന്മാര്‍ ഈ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
Read Also: വീട് നന്നാക്കിയിട്ട് പോരെ നാടു നന്നാക്കാൻ, മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് സഹോദരി
സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരായ സനാതന ധര്‍മം കൊറോണ വൈറസ്, മലേറിയ, ഡെങ്കു വൈറസ്, കൊതുകുകള്‍ എന്നിവയ്ക്ക് സമമാണെന്നും ഇവയെയെല്ലാം ഇല്ലാതാക്കണമെന്നുമാണ് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ ചെന്നൈയില്‍ പറഞ്ഞത്.
സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഉദയനിധി വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ ഉദയനിധി സ്റ്റാലിന് എതിരെ വ്യാപക എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments