കെ.ബി.ഗണേഷ് കുമാർ എംഎൽഎയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് രംഗത്ത്. കുടുംബസ്വത്ത് ഗണേഷ് കുമാർ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും ജനകീയ നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
‘കുടുംബസ്വത്ത് ഗണേഷ് കുമാർ തട്ടിയെടുത്തു, തന്നോട് ഗണേഷ് കുമാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛൻ തയാറാക്കിയ വിൽപത്രവും മറ്റു രേഖകളും കാണിച്ചു’ ഉഷ മോഹൻദാസ് പറഞ്ഞു.
ഗണേഷ് കുമാർ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം ഉഷ ഉയർത്തിയതിനെ തുടർന്നാണ് ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പ്രചാരമുണ്ടായിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറാൻ സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നം അല്ലെന്നുമായിരുന്നു അന്ന് ഗണേഷ് കുമാർ പ്രതികരിച്ചത്.
Post Your Comments