KeralaLatest NewsNewsIndia

‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’: ഇങ്ങനെ എഴുതിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോ?’: ഹരീഷ് പേരടി

ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം, പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ഭാരതമെന്ന പേര് കേട്ടാൽ അഭിമാനിക്കണമെന്നെഴുതിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

”ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്. ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ബോംബെക്ക് മുംബൈയാവാം. മദ്രാസിന് ചെന്നൈയാവാം. പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ. ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു. നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ. വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്. രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ. അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല. കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്. ഭാരതം. ഒട്ടും മോശപ്പെട്ട പേരുമല്ല. ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്. എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഇന്ത്യ എന്ന പേര് മാറ്റി പകരം ഭാരതം എന്ന് ആക്കാൻ സാധ്യതയില്ലെന്നും മോദി സർക്കാർ അത്തരമൊരു വിഡ്ഢിത്തരം കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ വീക്ഷിക്കുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത വിലമതിക്കാനാകാത്ത ബ്രാൻഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അത് കളയാൻ സർക്കാർ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ ഭാരതമെന്ന് വിളിക്കുന്നതിന് ഭരണഘടന പ്രശ്നങ്ങളില്ലെന്നും രണ്ടും ഇന്ത്യയുടെ ഔദ്യോഗിക പേരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. രണ്ട് പേരുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button