Latest NewsNewsBusiness

വ്യക്തിഗത വായ്പകൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും നേടാം, ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി ഈ ബാങ്ക്

വ്യക്തിഗത വായ്പ സംവിധാനം നേടാൻ പ്രത്യേക വാട്സ്ആപ്പ് നമ്പറും ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്

ബാങ്കിംഗ് മേഖലയിൽ നൂതന ആശയത്തിന് തുടക്കമിട്ട് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഇത്തവണ വാട്സ്ആപ്പ് വഴി വ്യക്തിഗത വായ്പ നൽകുന്ന സംവിധാനത്തിനാണ് ഫെഡറൽ ബാങ്ക് തുടക്കം കുറിച്ചത്. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയുള്ള വായ്പ ലഭ്യമാകുമെന്നതാണ് പ്രധാന പ്രത്യേകത. ഉപഭോക്താക്കളിലേക്ക് കൂടുതൽ സാമ്പത്തിക സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്.

വ്യക്തിഗത വായ്പ സംവിധാനം നേടാൻ പ്രത്യേക വാട്സ്ആപ്പ് നമ്പറും ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. വേഗത്തിലും ലളിതമായും പൂർത്തിയാക്കാവുന്ന പ്രക്രിയയിലൂടെയാണ് വാട്സ്ആപ്പ് മുഖാന്തരം വായ്പ നേടാൻ കഴിയുക. ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്കിന്റെ വാട്സ്ആപ്പ് നമ്പറായ 9633600800-ലേക്ക് Hi എന്ന സന്ദേശം അയച്ചുകൊണ്ട് പ്രീ അപ്രൂവ്ഡ് വ്യക്തിഗത വായ്പകൾ നേടാവുന്നതാണ്. ‘ഡിജിറ്റൽ വൽക്കരണത്തിലും, പുതുമയിലും ഫെഡറൽ ബാങ്കിനുള്ള അതീവ ശ്രദ്ധയാണ് വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനം പുറത്തിറക്കുന്നതിലൂടെ ദൃശ്യമായിരിക്കുന്നത്’, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

Also Read: വിദ്വേഷ പ്രസംഗം,ഉദയനിധിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button