ErnakulamKeralaNattuvarthaLatest NewsNews

വീ​ട്ടി​ല്‍​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വെ​ട്ടി​: പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കിയ നിലയിൽ

രാ​യ​മം​ഗ​ലം സ്വ​ദേ​ശി ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ, മ​ക​ള്‍ അ​ല്‍​ക്ക(19) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

കൊ​ച്ചി: വീ​ട്ടി​ല്‍​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം യു​വാ​വ് തൂങ്ങി മരിച്ചു. രാ​യ​മം​ഗ​ലം സ്വ​ദേ​ശി ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ, മ​ക​ള്‍ അ​ല്‍​ക്ക(19) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ഇതിൽ പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ്ര​തി എ​ല്‍​ദോ​സി​നെ ഇ​യാ​ളു​ടെ ഇരിങ്ങോലിലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ രാ​യ​മം​ഗ​ല​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റ​ത്. ഇ​വി​ടെ​ നി​ന്ന് ര​ക്ഷ​പെ​ട്ട പ്ര​തി​യെ തേ​ടി പൊ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇന്ത്യ എന്നുള്ളത് ഇപ്പോള്‍ ഭാരത്, ഇനി കുറച്ച് കഴിയുമ്പോള്‍ ഹിന്ദുത്വ എന്ന് പറയും:  എം.വി ഗോവിന്ദന്‍

പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്തി​രുന്നെന്ന് പൊലീസ് അറിയിച്ചു. ഇ​ത് മൂ​ലം, അടുത്തയിടെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ സിം ​കാ​ര്‍​ഡ് പെ​ണ്‍​കു​ട്ടി​ക്ക് മാ​റ്റേ​ണ്ടി​വ​ന്നി​രു​ന്നു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button