മുംബൈ: എമ്മി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വനിതയായി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂർ. 2023ലെ ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡ് ഏക്താ കപൂറിന് നൽകി ആദരിക്കുമെന്ന് ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസിന്റെ പ്രസിഡന്റും സിഇഒയുമായ ബ്രൂസ് എൽപൈസ്‌നർ അറിയിച്ചു. 2023 നവംബർ 20ന് ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന 51-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ഗാലയിൽ വെച്ച് ഏക്താ കപൂറിന് പുരസ്കാരം നൽകും.
മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
എമ്മി അവാർഡ് ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് ഏക്താ കപൂർ പറഞ്ഞു. ‘ഈ അവാർഡ് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, കാരണം ഇത് ജോലിക്ക് അപ്പുറത്തുള്ള ഒരു യാത്രയുടെ ഭാഗമാണ്. ഇത് എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ആഗോള പ്ലാറ്റ്‌ഫോമിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അഭിമാനകരമാണ്. എന്റെ ഐഡന്റിറ്റി കണ്ടെത്താൻ എന്നെ സഹായിക്കുന്നതിൽ ടെലിവിഷൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കായി കഥകൾ സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ,’ ഏക്താ കപൂർ വ്യക്തമാക്കി.
Post Your Comments