ErnakulamNattuvarthaLatest NewsKeralaNews

സച്ചിന്‍ സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്‍ശനത്തിനല്ലെന്ന് കുറ്റപത്രം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്.സച്ചിൻ സാവന്തും നവ്യാ നായരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍, നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴിയിൽ പറയുന്നത്. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി. നവ്യാ നായർ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

‘ഉന്മൂലനം തുടങ്ങുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം കൂടി ഉന്മൂലനം ചെയ്യുമോ ഉദയനിധി സ്റ്റാലിൻ??’ -അഞ്ജു പാർവതി പ്രഭീഷ്

സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം സമ്മാനമായി നൽകിയതായും ഇഡി പറയുന്നു. നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായും സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button