KeralaLatest NewsNews

മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തി; മരുമകൻ കീഴടങ്ങി

മലപ്പുറം: എടക്കരയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തി മരുമകൻ. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളുടെ ഭർത്താവായ മനോജ് സ്വമേധയാ പോലീസിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശിയാണ് പ്രതിയായ മനോജ്. കൊലപാതകത്തിന് ശേഷം വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. മലപ്പുറം എടക്കരയിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭർത്താവ് മനോജുമായി വഴക്കുണ്ടായതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഭാര്യ തന്റെ അച്ഛനോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് വരുത്തി ചർച്ച നടത്തിയിരുന്നു. മനോജിന്റെ മക്കളും അമ്മയോടൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രകാരന്റെ വീട്ടിൽ വെച്ചാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button