KottayamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ​യി​ൽ സഞ്ചരിക്കവെ യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: നാലുപേർ പിടിയിൽ

വെ​ച്ചൂ​ർ വേ​രു​വ​ള്ളി പാ​ല​ക്കാ​ട്ട് വീ​ട്ടി​ൽ ആ​രോ​മ​ൽ (23), വെ​ച്ചൂ​ർ വേ​രു​വ​ള്ളി കു​റ​ച്ചേ​രി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (23), വേ​രു​വ​ള്ളി പു​ത്ത​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു (23), വേ​രു​വ​ള്ളി പു​ത്ത​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: ഓ​ട്ടോ​റി​ക്ഷ​യി​ൽ സഞ്ചരിക്കുക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റിൽ. വെ​ച്ചൂ​ർ വേ​രു​വ​ള്ളി പാ​ല​ക്കാ​ട്ട് വീ​ട്ടി​ൽ ആ​രോ​മ​ൽ (23), വെ​ച്ചൂ​ർ വേ​രു​വ​ള്ളി കു​റ​ച്ചേ​രി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (23), വേ​രു​വ​ള്ളി പു​ത്ത​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു (23), വേ​രു​വ​ള്ളി പു​ത്ത​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാറില്‍ കടത്താൻ ശ്രമം: കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ

ആ​ഗ​സ്റ്റ്​ 29-ന്​ ​രാ​ത്രി വേ​രു​വ​ള്ളി അം​ബേ​ദ്ക​ർ കോ​ള​നി​യു​ടെ സ​മീ​പം ആണ് സംഭവം. ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​വ​ർ സം​ഘം ​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ർ​ജു​ന്‍റെ ബൈ​ക്കും ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ ബൈ​ക്കും ത​മ്മി​ൽ ഇ​ടി​ച്ച​തി​നെ ചൊ​ല്ലി ഇ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തു. തുടർന്ന്, പ്രതികൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് രക്ഷപ്പെട്ടു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തി​ര​ച്ചി​ലി​നൊ​ടു​വി​ൽ നാ​ലു​പേ​രെ​യും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വൈ​ക്കം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ന്ദ്ര​ൻ, എ​സ്.​ഐ വി​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button