Latest NewsKeralaIndiaNews

‘തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ? സനാതന ധർമ്മത്തിലേതല്ലേ?’: ശരത്തിന്റെ ചോദ്യം

ചെന്നൈ: സനാതന ധര്‍മ്മ പരാമര്‍ശത്തിൽ വെട്ടിലായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സിനിമ-രാഷ്ട്രീയ മേഖകളിൽ നിന്നും നിരവധി പേരാണ് ഉദയനിധിയെ വിമർശിച്ച് രംഗത്ത് വന്നത്. സിനിമാ-സീരിയൽ നടനായ ശരത് ദാസ് ചോദിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ എന്ന് ശരത്ത് ചോദിക്കുന്നു. ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ എന്ന് ചോദിച്ച അദ്ദേഹം, ഇവയെല്ലാം സനാതന ധർമ്മത്തിലേതല്ലേ എന്ന് ചൂണ്ടിക്കാട്ടുന്നു.

ശരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കാനോ വെറുക്കാനോ ആർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാൽ ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം,
ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്‍റേതല്ലേ??? ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ???
“സനാതന ധർമ്മത്തിലേതല്ലേ????”
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ലോകാ : സമസ്താ: സുഖിനോ ഭവന്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button