ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാൽ, തനത് ഡിസൈനിൽ നിന്ന് പുതിയൊരു മാറ്റത്തിലേക്ക് നീങ്ങാനാണ് ഇത്തവണ വാട്സ്ആപ്പിന്റെ ശ്രമം. റിപ്പോർട്ടുകൾ പ്രകാരം, യൂസർ ഇന്റർഫേസിലാണ് പുതിയ മാറ്റങ്ങൾ പരീക്ഷിക്കുന്നത്. ഡിസൈനിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു.
ടോപ്പ് ബാറിലും യൂസർ ഇന്റർഫേസിലും പുതിയ അപ്ഡേഷൻ ഉടൻ എത്തുന്നതാണ്. പുതിയ ഡിസൈനിൽ ടോപ് ബാർ വെള്ള നിറത്തിലാണ് കാണപ്പെടുക. അതേസമയം, യൂസർ ഇന്റർഫേസിന്റെ മറ്റു ഭാഗങ്ങളും, ആപ്പ് നെയിം ഉൾപ്പെടെയുള്ളവയും പച്ച നിറത്തിൽ തന്നെയാണ് ദൃശ്യമാകുക. ആപ്പിന്റെ താഴെയാണ് നാവിഗേഷൻ ബാർ ക്രമീകരിക്കാൻ സാധ്യത. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
Also Read: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: ചോദ്യം ചെയ്യൽ പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ്
Post Your Comments