Latest NewsKeralaNews

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലാണ് റിവിഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

Read Also: പണ്ടേ സംഘി എന്നൊരു പേരുണ്ട്, കുലസ്ത്രീ, ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ വിളി: മറുപടിയുമായി രചന നാരായണന്‍കുട്ടി

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്‌സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ പറയുന്നത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി ഫയൽ ചെയ്തത്.

Read Also: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം, ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം, ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button