KeralaLatest NewsIndia

രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് നടത്തുക മംഗലാപുരം- കോട്ടയം റൂട്ടിൽ, നടപടിക്രമങ്ങൾ പൂർത്തിയായി

കോട്ടയം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ ആവും ഇത് സർവീസ് നടത്തുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ദേ ഭാരത് കേരളത്തിലെത്തും. ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ചെന്നൈയിൽ നിന്നും ആവും ഇത് കേരളത്തിൽ എത്തുക. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സ്ഥിരീകരണമാണിത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കെന്നും അധികൃതർ അറിയിക്കുന്നു.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായിരുന്നു പ്രചാരണം.

ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതും കാരണമെന്നാണ് വിവരം. അതിനാൽ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button