ബെയ്ജിങ്:ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചൈന. പകരം പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയില്‍ ചൈനയെ പ്രതിനിധീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
Read Also: ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനക്കണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം, കൂടുതൽ വിവരങ്ങൾ അറിയാം
സെപ്റ്റംബര്‍ 9, 10 തിയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍, ഇന്ത്യാ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഷി ജിന്‍പിങ് എന്തുകൊണ്ടാണ് ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
ജി 20 ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കാത്തതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഗാല്‍വന്‍ അതിര്‍ത്തി സംഘര്‍ഷം, ലഡാക്കിലെ കടന്നുകയറ്റം എന്നിവ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈനയെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
Post Your Comments