
ഭുവനേശ്വര്‍: ഒഡിഷയില്‍ ശനിയാഴ്ചയുണ്ടായ മിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. ഖുര്‍ദ ജില്ലയില്‍ നാല്, ബലംഗീര്‍ രണ്ട്, അംഗുല്‍, ബൗധ്, ധെങ്കനാല്‍, ഗജപതി, ജഗത്സിങ്പുര്‍, പുരി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍
വീതവുമാണ് മരിച്ചത്.
Read Also: ഫ്ലൈറ്റ് അറ്റൻഡറെ അപ്പാർട്ട്‌മെന്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: ഒരാൾ അറസ്റ്റിൽ
ഗജപതി, കാണ്ഡമാല്‍ ജില്ലകളില്‍ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തു. ഇടിമിന്നലിനെ ഒഡിഷ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പ്രത്യേക ദുരിതാശ്വാസ കമ്മീഷന്‍
അറിയിച്ചു.
ബുധനാഴ്ച സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമായ ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുകയും അതിന്റെ സ്വാധീനത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
Post Your Comments