ന്യൂഡൽഹി: ഇസ്രോയുടെ ദൗത്യങ്ങൾ അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കഴിഞ്ഞ ഒൻപത് വർഷകാലത്ത് ബഹിരാകാശ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണ്. ഐഎസ്ആർഒയുമായി സഹകരിച്ച് ബഹിരാകാശ പരിവേക്ഷണങ്ങൾ നടത്താൻ പോലും മറ്റ് രാജ്യങ്ങൾ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിമിതമായ വിഭവങ്ങൾക്കിടയിലും ചെലവ് കുറഞ്ഞ മാർഗത്തിലൂടെ ലക്ഷ്യം വിജയത്തിലെത്തിക്കാൻ ഇന്ത്യയ്ക്കാകുമെന്ന് ലോകം തിരിച്ചറിഞ്ഞു. ഇത് ആഗോളതലത്തിൽ തന്നെ വമ്പൻ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനുഷിക ശേഷിയിലും ഇന്ത്യ മുൻനിര രാജ്യമായി ഉയരുകയാണ്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിക്ക് കീഴിലാണ് സമീപ കാലത്ത് ബഹിരാകാശ വിസ്മയങ്ങൾ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സനാതന ധർമ്മം എന്നാൽ നശിപ്പിക്കാൻ കഴിയാത്ത ധർമ്മം എന്നാണ് അർത്ഥം: രാമസിംഹൻ അബൂബക്കർ
Post Your Comments