ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടാറുണ്ട്. നടുവേദന, കഴുത്ത് വേദന എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ അനുഭവിക്കുന്നു.
ദീര്‍ഘനേരം ഇരിക്കുന്നതും കൈകള്‍ ശരിയായ രീതിയില്‍ ടേബിളില്‍ വയ്ക്കാത്തതുമൊക്കെ കഴുത്ത് വേദനയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ കഴുത്ത് വേദന അനുഭവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില യോഗാസനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
Read Also: മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
ഇരുന്നും നിന്നും ചെയ്യാന്‍ കഴിയുന്ന ഒന്നാണ് സ്‌ട്രെച്ച്. ഏറ്റവും എളുപ്പത്തില്‍ കഴുത്ത് വേദന മാറ്റാന്‍ കഴിയുന്ന ഒന്നാണിത്. തല സാവധാനം വലത്തേക്ക് ചായുക, നിങ്ങളുടെ വലതു ചെവി നിങ്ങളുടെ വലതു തോളിലേക്ക് അടുപ്പിക്കുന്ന വിധത്തിലാണ് ഇത്. ഈ സ്ഥാനത്ത് 10-15 സെക്കന്‍ഡ് പിടിക്കുക, തുടര്‍ന്ന് ഇടതുവശത്തേക്ക് അതേ ചലനം ആവര്‍ത്തിക്കുക. ഓരോ വശത്തും 2-3 തവണ ഇങ്ങനെ സ്‌ട്രെച്ച് ചെയ്യുക. കഴുത്ത് വേദനയ്ക്ക് ഇത് ഏറ്റവും നല്ല പ്രതിവിധിയാണ്.
മറ്റൊന്നാണ് എല്‍ബോ റൊട്ടേഷന്‍. ഇതിനായി കൈമുട്ടുകള്‍ സാവാധാനം മടക്കി വിരല്‍ത്തുമ്പുകള്‍ തോളിനോട് മുട്ടുന്നത് വരെ കൊണ്ടുവരുക. തോളില്‍ കൈ വച്ച് കൊണ്ട് കറക്കുക. 10 പ്രാവശ്യം മുന്നോട്ടും 10 പ്രാവശ്യം പിന്നോട്ടും കറക്കുക.
കഴുത്ത് വേദന മാറ്റാന്‍ കഴിയുന്ന ഒരു യോഗാസനമാണ് ഗോമുഖാസന. ഇതിനായി നിലത്ത് ഇരിക്കുക. ഇടതുകാല്‍ മടക്കി ഉപ്പൂറ്റിയില്‍ കയറി ഇരിക്കുക. ആദ്യം വലതുകാല്‍, ഇടതുകാലിന്റെ അപ്പുറത്തേക്ക് വയ്ക്കുക. വലതു കൈ മടക്കി തോളിനു മുകളിലൂടെ പുറകിലേക്ക് പിടിക്കുക. ശേഷം ഇടതു കൈ, വലതു കൈയുമായി പുറകില്‍ കോര്‍ത്ത് പിടിക്കുക. കുറച്ചുനേരം ഈ സ്ഥിതി തുടരുക. അതിനു ശേഷം തിരിച്ചു വരിക. മറ്റേ കാലുകള്‍ ഉപയോഗിച്ചും ചെയ്യണം.
മറ്റൊന്നാണ് ബാലാസന. ഉതിനായി കാല്‍മുട്ടുകള്‍ മടക്കി നിലത്ത് ഇരിക്കുക. ശേഷം നിങ്ങളുടെ കൈകള്‍ മുന്നോട്ട് നീട്ടുക. നെറ്റി നിലത്ത് സ്പര്‍ശിക്കണം. ഇത് സ്ഥിതിയില്‍ 1-2 മിനിറ്റ് തുടരുക. സാവധാനം ശ്വാസമെടുക്കുക.
Post Your Comments