ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ കോൺടാക്ടിലാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെയ്ക്കാനും, മറ്റ് ആളുകളുടെ കോൺടാക്റ്റുകൾ ചേർക്കാനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ മൊബൈൽ വേർഷനിൽ മാത്രമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പരിചയപ്പെടാം.
ക്യുആർ കോഡ് ഉപയോഗിച്ച് കോൺടാക്ട് വിവരങ്ങൾ പങ്കിടുന്ന വിധം
- വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മുകളിലെ വലത് ഭാഗത്തുള്ള 3 ഡോട്ടിൽ ക്ലിക്ക് ചെയ്യുക.
- സെറ്റിംഗ്സ് തിരഞ്ഞെടുക്കുക .
- പ്രൊഫൈൽ ചിത്രത്തിന്റെ വലത് വശത്ത് ദൃശ്യമാക്കുന്ന ക്യുആർ കോഡ് ഐക്കൺ തിരഞ്ഞെടുക്കുക .
- വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്തും അല്ലെങ്കിൽ, ക്യുആർ കോഡ് അയച്ചുകൊടുത്തും വിവരങ്ങൾ കൈമാറാവുന്നതാണ്.
ക്യുആർ കോഡ് ഉപയോഗിച്ച് കോൺടാക്ട് സേവ് ചെയ്യുന്ന വിധം
- വാട്സ്ആപ്പിലെ ക്യുആർ കോഡ് തുറന്നതിനുശേഷം സ്കാൻ കോഡ് എന്ന സെക്ഷൻ തുറക്കുക.
- വാട്സ്ആപ്പിന് ക്യാമറ ഉപയോഗിക്കാനുള്ള പെർമിഷൻ നൽകിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക .
- തുടർന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യാവുന്നതാണ്.
Post Your Comments