ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് ഹോണർ. വ്യത്യസ്ഥമായ ഡിസൈനിലും, ഫീച്ചറിലും ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതിനാൽ ഹോണർ ആരാധകർ നിരവധിയാണ്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹോണർ. അത്യാകർഷകമായ ഡിസൈനിൽ എത്തിയ ഹോണർ മാജിക് വി2 ആണ് ഇപ്പോൾ വിപണിയിലെ താരം. ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാം.
7.92 ഇഞ്ച് ഫോൾഡബിൾ ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1060×2376 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ, 50 മെഗാപിക്സൽ, 20 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന ഹോണർ മാജിക് വി2 ഹാൻഡ്സെറ്റുകളുടെ വില 1,02,999 രൂപയാണ്.
Also Read: ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി സി51 വിപണിയിലെത്തി
Post Your Comments