Latest NewsKeralaNews

മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്‌കൂൾ വിദ്യാർഥി; മദ്യംവിറ്റ ബെവ്‌കോ ജീവനക്കാരനെതിരേ കേസെടുത്ത് പോലീസ് 

കൊച്ചി: മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്കൂൾ വിദ്യാർഥി. മദ്യപിച്ച് വീണു കിടക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം പടർന്നു കഴിഞ്ഞു.

മൂവാറ്റുപുഴ ജനതാക്കടവിൽനിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൂവാറ്റുപുഴ പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും വിദ്യാർഥിക്ക് മദ്യം വിറ്റ ബിവറേജസ് ജീവനക്കാരനെതിരേ കേസെടുക്കുകയും ചെയ്തു.

ഓഗസ്റ്റ് 25-ാം തിയതിയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അന്നേദിവസം സ്കൂളിലെ ഓണാഘോഷത്തിന് ശേഷം മദ്യപിച്ച പ്ലസ് വൺ വിദ്യാർഥി പുഴക്കടവിൽ എത്തുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് കടവിൽ വീണുകിടന്ന വിദ്യാർഥിയെ സഹപാഠികളിൽ ചിലർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഇതിനിടെയാണ് കടവിന് എതിർവശത്ത് താമസിക്കുന്ന സ്ത്രീ സംഭവം ക്യാമറയിൽ പകർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button