Latest NewsNewsAutomobile

ടാറ്റ ഇവി: പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി

ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വിപണി അവയെ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ

ടാറ്റ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. ‘ടാറ്റ ഇവി’ എന്ന പേരിലാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. സുസ്ഥിരത, നവീനതകൾക്ക് നേതൃത്വം വഹിക്കൽ എന്നിവയ്ക്കൊപ്പം സാമൂഹിക വികസനവും ലക്ഷ്യമിട്ടാണ് പുതിയ ഐഡന്റിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.

വിവിധ മേഖലകളിലെ സാധ്യതകൾ കോർത്തിണക്കി ഉപഭോക്താക്കൾക്ക് വ്യത്യസ്ഥവും നൂതനവുമായ അനുഭവം നൽകുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണിത്. ബ്രാൻഡ്, ഉൽപ്പന്നം, ഉടമസ്ഥാവകാശം തുടങ്ങി എല്ലാ ഘട്ടങ്ങളിലും പ്രതിബന്ധത പുലർത്തുന്ന സമീപനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ ബ്രാൻഡ് ഐഡന്റിറ്റി സഹായിക്കുമെന്ന് ടാറ്റ ഇവി വൃത്തങ്ങൾ വ്യക്തമാക്കി. ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വിപണി അവയെ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: കശ്മീരിലും അരുണാചല്‍ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന് പാകിസ്ഥാനും ചൈനയും: എതിര്‍പ്പ് തള്ളി പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button