Latest NewsKeralaNews

പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം: ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണെന്നും അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: റബ്ബർ കർഷകരെ ദുരിതക്കയത്തിൽ തള്ളിയിട്ട കോൺഗ്രസും ബിജെപിയും മൗനത്തിൽ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഇപ്പോൾ ഇടതുപക്ഷത്ത് നടക്കുന്നത് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ്. ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടും സൈബർ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സിപിഎമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരണമടഞ്ഞ ഉമ്മർ ചാണ്ടിയെയാണ് ഇടതുപക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തിൽ വേറെയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇത്രയേറെ വികസനമെത്തിയ മണ്ഡലം ചുരുക്കമാണ്. ഉമ്മൻ ചാണ്ടി അത്രത്തോളം മണ്ഡലത്തേയും ജനങ്ങളേയും സ്നേഹിച്ചിരുന്നു. പുതുപ്പള്ളിയിലെ മുക്കും മൂലയിലും അത് പ്രകടമാണ്. ഉമ്മൻ ചാണ്ടിയുടെ സ്മരണ ഉറങ്ങുന്ന പുതുപള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം നൽകണം. ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മൻ ചാണ്ടിക്കുള്ളത് കൂടിയാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഇത് വരെ ലഭിച്ചതിനെ മറികടക്കുന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: അഴിമതിക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടാവില്ല, ഇന്ത്യ വികസിത രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു: നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button