ഇടുക്കി: ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഉണ്ട് എന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വാദം തെറ്റാണെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴൽനാടന്റെ ‘കപ്പിത്താൻ ബംഗ്ലാവ്’ എന്ന റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും അധികൃതർവ്യക്തമാക്കി. ഹോം സ്റ്റേ ലൈസൻസിനായി ചിന്നക്കനാൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.
ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയും: തയാറെടുപ്പുകള്‍ ആരംഭിച്ചതായി എസ് സോമനാഥ്
റിസോർട്ട് പ്രവർത്തിക്കുന്നതിനായി 2022 മുതൽ 2023 വരെ പഞ്ചായത്ത്, കെട്ടിടത്തിന് റിസോർട്ട് ലൈസൻസ് നൽകിയിരുന്നു. എന്നാൽ, മാർച്ച് 31ന് ഇതിന്റെ കാലാവധി അവസാനിച്ചു. പുതുതായി ഹോം സ്റ്റേ ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പ്രവൃത്തിദിവസം വരെ കെട്ടിടത്തിന് ലൈസൻസ് അനുവദിച്ചിരുന്നില്ല. ലൈസൻസ് ഇല്ലാത്ത സമയത്തും ഇവിടെ വാടകയ്ക്ക് മുറികൾ ലഭ്യമായിരുന്നു.എന്നാൽ, തന്റെ റിസോർട്ടിൽ യാതൊരു നിയമലംഘനവും നടക്കുന്നില്ലെന്നാണ് മാത്യു കുഴൽനാടൻ വാദിച്ചത്.
Post Your Comments