Life Style

മഴക്കാലത്ത് വീടിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ ഇതാ ആറ് മാര്‍ഗങ്ങള്‍

മഴക്കാലത്ത് വീട്ടിനകത്ത് പലപ്പോഴും ഒരു നനഞ്ഞ മണം ഉണ്ടാവും. വീട്ടിനുള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്‍ക്കാന്‍ പലപ്പോഴും കാരണമാകും. മഴക്കാലത്ത് എല്ലാ വീട്ടമമാരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നമാണ് ഇത്. ഇതിന് പരിഹാരം കാണാന്‍ പല ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെട്ടവരാണ് പലരും. താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുറികളിലെ ദുര്‍ഗന്ധം മാറ്റാവുന്നതാണ്.

Read Also: ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി വീണ്ടും ഇന്ത്യ,ആദിത്യ എല്‍-1 ആദ്യ ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ഈ അസഹനീയമായ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ഇത്തരം മാര്‍ഗങ്ങള്‍ ഉടനടി തന്നെ ഈ പ്രശ്നത്തിന് പരിഹാരം നല്‍കും.

വീട് വൃത്തിയാക്കാനുള്ള ആറു സൂത്രപ്പണികള്‍ ഇതാ

ബേക്കിംഗ് സോഡ: ആരോഗ്യ സൗന്ദര്യപ്രശ്നങ്ങള്‍ക്ക് മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്കും ബേക്കിംഗ് സോഡ തന്നെയാണ് പരിഹാരം. ദുര്‍ഗന്ധമുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ വിതറുന്നത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ കാരണമാകും.

കറുവപ്പട്ട: ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല കറുവപ്പട്ട ഉപയോഗിക്കുന്നത്. അടുപ്പില്‍ അല്‍പം കറുവപ്പട്ട ഇട്ടാല്‍ മതി ഈ ഗന്ധം വീട്ടില്‍ തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കും.

കര്‍പ്പൂര തുളസി: കര്‍പ്പൂര തുളസി നല്ലൊരു പരിഹാര മാര്‍ഗമാണ്. വീടിന്റെ പൂമുഖത്ത് കര്‍പ്പൂര തുളസി വെള്ളത്തിലിട്ട് വെച്ചാല്‍ മതി എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകും.

പുല്‍ത്തൈലം: പുല്‍ത്തൈലം നമ്മുടെ നാട്ടില്‍ സുലഭമാണ്. ഇത് വെള്ളം ചേര്‍ത്ത് വീട്ടില്‍ അവിടവിടായി തളിയ്ക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. ഓറഞ്ചിന്റെ തൊല്‍ ഓറഞ്ചിന്റെ തോല്‍ ഉണക്കിപ്പൊടിച്ചത് സ്പ്രേ ആക്കി വീട്ടില്‍ തളിയ്ക്കാവുന്നതാണ്. ഇതും ദുര്‍ഗന്ധത്തെ ഓടിയ്ക്കും.

ഉള്ളി: ഉള്ളി നീരും വീട്ടിനകത്തെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാനും മഴപെയ്താലുണ്ടാകുന്ന പൂപ്പലിനെ ചെറുക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button