Latest NewsKeralaNews

റബ്ബർ കർഷകരെ ദുരിതക്കയത്തിൽ തള്ളിയിട്ട കോൺഗ്രസും ബിജെപിയും മൗനത്തിൽ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന നാണ്യവിളയായ റബ്ബറിന്റെ കൃഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടേയും അവരേർപ്പെട്ട ആസിയാൻ കരാറുൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകളുടേയും ഫലമായി റബ്ബർ കർഷകർ ചരിത്രത്തിലിതു വരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) തന്നെ കണ്ടെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും: അമിത് ഷാ

എംആർഎഫ്, ജെകെ, അപ്പോളോ, സിയറ്റ്, ബിർല തുടങ്ങിയ കുത്തക ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേർസ് അസോസിയേഷനും (ATMA) ചേർന്ന് രാജ്യത്തെ മത്സര നിയമങ്ങൾക്കു വിരുദ്ധമായി കാർട്ടൽ രൂപീകരിക്കുകയും ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന റബ്ബറിന്റെ വില ഉയരാതിരിക്കാനുള്ള നടപടികൾ സംയുക്തമായി സ്വീകരിക്കുകയും ചെയ്തു. റബ്ബറിന്റെ വില വളരെയധികം കുറഞ്ഞിട്ടും ടയറിന്റെ വില കുത്തനെ ഉയർത്തി ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഈ തുക കർഷകർക്കു അവകാശപ്പെട്ടതാണെന്നും അതവർക്കു തന്നെ നൽകണമെന്നും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ റബ്ബർ കൃഷിയെ പ്രതിസന്ധിയിലാക്കിയ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഇപ്പോളും മൗനം പാലിക്കുകയാണ്. റബ്ബറിന്റെ പരിധികളില്ലാത്ത ഇറക്കുമതിയ്ക്ക് കാരണമായ അവർ പിന്തുണച്ച കരാറുകൾ പുന:പ്പരിശോധിച്ച് പിൻവലിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യകാലം മുതൽ തന്നെ ഈ നയങ്ങൾക്കെതിരെ ഇടതുപക്ഷം ഉന്നയിച്ച എതിർപ്പുകളും നടപ്പാക്കിയ പ്രക്ഷോഭങ്ങളും കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടമാണിത്. ടയർ കമ്പനികളിൽ നിന്ന് ഈടാക്കുന്ന പിഴ കർഷകർക്ക് ലഭ്യമാക്കുക കരാറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി റബ്ബർ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും സൂക്ഷ്മ, ചെറുകിട വ്യവസായികളുടെയും കേരളത്തിന്റെയാകെ സാമ്പത്തിക മേഖലയുടേയും നന്മ മുൻനിർത്തി എല്ലാവരും കൈകോർക്കണം. കേരളത്തിലെ റബ്ബർ കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ നമുക്ക് പരിശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം! ഹോണ്ടയുടെ എലിവേറ്റ് നാളെ എത്തും 

shortlink

Related Articles

Post Your Comments

Related Articles


Back to top button