Latest NewsKeralaNews

തീർത്തും അനുചിതം: ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

തിരുവനന്തപുരം: ചാന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. തീർത്തും അനുചിതമാണിതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Read Also: ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യത വരെ വരാം, ബീജത്തെ നശിപ്പിക്കാൻ സാധ്യതയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ

എല്ലാ രാജ്യങ്ങളും ആകാശഗോളങ്ങൾക്കും ബഹിരാകാശ ഇടങ്ങൾക്കും പേര് നൽകുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച മാനദണ്ഡങ്ങളാണ് പിന്തുടർന്ന് പോരുന്നതെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ബി രമേശും ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേലും വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ഇന്ത്യയ്ക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നൽകാനാവുന്നത്. നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് യാതൊരു സ്ഥാനവുമില്ല. അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ആ മേഖലകളിൽ ഒറ്റപ്പെടുന്നതിന് കാരണമായേക്കാം.

ചാന്ദ്രയാൻ 3 ന്റെ വിജയത്തെത്തുടർന്ന് ഇന്ത്യാ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പലതും ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റിയുള്ളതാകുന്നത് ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്. ശാസ്ത്ര സമൂഹം നിർവ്വഹിക്കേണ്ട ചുമതലകൾ പ്രധാനമന്ത്രി യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിഷണീയമല്ല. ശാസ്ത്രത്തിന്റെ ഉജ്വലമായ നേട്ടങ്ങളെപ്പോലും രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച് മതപരവും വിശ്വാസപരവുമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ അക്കാദമികഗവേഷണ രംഗത്ത് ഇന്ത്യയെ നാണം കെടുത്തും. സ്വാതന്ത്ര്യദിന തലേന്ന് പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സി.എസ്.ഐ.ആർ നമോ 108 എന്ന് പേരിട്ടതിനു പിന്നിലെ രാഷ്ട്രീയ ലാക്കും അപലപനീയമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടിച്ചേർത്തു.

Read Also: പൂർണ്ണ ഗർഭിണിയായ ഗീതുവിനെ തെറി വിളിച്ച് കോൺഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു: ചിന്ത ജെറോം

shortlink

Related Articles

Post Your Comments

Related Articles


Back to top button