Latest NewsNewsInternational

റഷ്യയുടെ ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു

വാഷിങ്ടണ്‍: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം നാസയുടെ പേടകം പകര്‍ത്തി. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ പത്ത് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതായി നാസ പറയുന്നു. നാസയുടെ ചാന്ദ്ര പര്യവേക്ഷണ ഓര്‍ബിറ്ററായ ലൂണാര്‍ റിക്കണസന്‍സ് ഓര്‍ബിറ്റര്‍ രണ്ടു ഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ലൂണ 25 വീണ സ്ഥലം കണ്ടെത്തിയത്.

Read Also: ഭാരതത്തിന്റെ സൗരദൗത്യത്തിൽ കയ്യൊപ്പ് ചാർത്തി കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റീരി

ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് മുന്നോടിയായി പഥം താഴ്ത്തലിനിടെ ആഗസ്ത് 21 നാണ് ലൂണാ ലാന്‍ഡറിന് നിയന്ത്രണം നഷ്ടമായത്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായി റഷ്യ പിന്നീട് സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് ഏറെ പിന്നിലായാണ് ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button