തിരുവനന്തപുരം: എക്‌സൈസ് പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയ്ക്ക് ശേഖരിച്ചിരുന്ന മദ്യവുമായി നിരവധി പേർ അറസ്റ്റിലായി. ആലപ്പുഴയിൽ ചൂനാട് ഇലപ്പക്കുളം സന്തോഷിന്റെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് 56 കുപ്പി (23.75 ലിറ്റർ) വിദേശ മദ്യം കണ്ടെത്തി. ആലപ്പുഴ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ചേർന്ന് സന്തോഷിനെ അറസ്റ്റ് ചെയ്തു.
Read Also: നാലുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
സ്‌ക്വാഡ് പി.ഒ ഗോപകുമാറും പാർട്ടിയും ആദിക്കാട്ട് കുളങ്ങര സ്വദേശി ഹക്കീമിന്റെ വീട്ടിൽ നിന്ന് 28 കുപ്പി (14 ലിറ്റർ) വിദേശ മദ്യവും പിടികൂടി ഹക്കിമിനെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളെയും, തൊണ്ടി മുതലുകളും നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി. CI മഹേഷ്, പി.ഒ. ഗോപകുമാർ, സി.ഇ.ഒ. സജിമോൻ, അരുൺ, റെനി, WCEO രശ്മി, ഡ്രൈവർ പ്രദീപ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ ജയനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പളങ്ങി സ്വദേശി ജോസ് ലി എന്നു വിളിക്കുന്ന ജോസഫ് എന്നയാളെ 36 കുപ്പി (18 ലിറ്റർ) ഇൻഡ്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.
കാട്ടാക്കട അന്തിയൂർക്കോണം ഭാഗത്ത് കോല്ലോട് സ്വദേശി രഘുനാഥനെ 15 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ K.S ജയകുമാറും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മദ്യം വിറ്റ വകയിൽ ലഭിച്ച 2500/- രൂപയും തൊണ്ടി മണിയായി കസ്റ്റഡിയിലെടുത്തു.
Read Also: എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, അതോടെ ഞാൻ മറ്റൊരാളായി മാറി: നവ്യ നായർ
Post Your Comments