അത്ര എളുപ്പത്തിൽ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ ആവശ്യമായ ബീജം അല്ലെങ്കിൽ സ്‌പേം കൗണ്ട് ഇല്ലെങ്കിൽ ഗർഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും. കഴിഞ്ഞ 40 വർഷമായി ശരാശരി പുരുഷന്റെ ബീജങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ടെന്ന് പല പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. വന്ധ്യതയ്‌ക്ക് ജീവിത ശൈലി പ്രധാനപ്പെട്ട ഒരു വില്ലൻ തന്നെയാണ്. ഒപ്പം, കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളും.
കഴിക്കുന്ന ഭക്ഷണത്തിൽ പുരുഷന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ ബീജത്തിന്റെ എണ്ണം കുറയാൻ അത് കാരണമാകും. ഇത്തരത്തിൽ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ എന്ന് ഡോക്ടർമാർ തന്നെ പറയുമ്പോഴും, ഇത് മാത്രമാണ് വന്ധ്യതയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കുന്നില്ല. എന്നിരുന്നാലും, പുരുഷ ബീജത്തെ സാരമായി ബാധിക്കാൻ കാരണമായേക്കാവുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
- പച്ച വെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച് കഴിച്ചാൽ ഈ പ്രശ്‌നം ഉണ്ടാകില്ല.
- ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാർക്ക് നല്ലതല്ല.
- പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്.
- പാവയ്‌ക്കയും മിന്റ് അല്ലെങ്കിൽ പുതിനയും പുരുഷന്മാർ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.
Post Your Comments